ബാലക്കോട്ടിലെ ആക്രമണം സ്ഥിരീകരിച്ച് ഇന്ത്യ. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ദില്ലിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥിരീകരണം. വനമേഖലയില്‍ ഉണ്ടായിരുന്ന ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്. മുതിര്‍ന്ന ജെയ്ഷെ ഭീകരന്‍ കൊല്ലപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.